- അഗ്നിപര്‍വ്വത സ്‌ഫോടനം
ലണ്ടന്‍: ഐസ്‌ലന്‍ഡില്‍ അഗ്നിപര്‍വതം പൊട്ടി പുക അന്തരീക്ഷത്തില്‍ വ്യാപിച്ചതിനെ തുടര്‍ന്ന് യൂറോപ്പിലെ 4,000 ത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി. പതിനായിരത്തിലേറെ യാത്രക്കാരാണ്

എയ്‌ജാഫ് ജല്ലാജോക്കുല്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത് ആയിരങ്ങളുടെ നെഞ്ചില്‍ തീകോരിയിട്ടായിരുന്നു. ചാരം പരന്നതിനാല്‍ വിമാനങ്ങളുടെ എഞ്ചിന് തകരാര്‍ സംഭവിച്ചേക്കാമെന്ന നിഗമനത്തില്‍ ഹീത്രൂ, സ്റ്റാന്‍സ്‌റ്റെഡ്. ഗാട്‌വിക് വിമാനത്താവളങ്ങളില്‍ ഉച്ചയോടെ വിമാന സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു.
സ്‌കോട്‌ലന്‍ഡിലും വിമാനത്താവളവും അടച്ചു. ധൂളിപടലങ്ങളിലുള്ള കല്ല്, ഗ്ലാസ്, മണല്‍ തുടങ്ങിയവയുടെ അംശങ്ങള്‍ വിമാനങ്ങളുടെ എഞ്ചിന്‍ ജാമാകാന്‍ കാരണമാകുമെന്നാണ് വിദഗ്‌ധരുടെ നിരീക്ഷണം. ബ്രിട്ടീഷ് എയര്‍വേസ് ഒരു ദിവസം ആഭ്യന്തര സര്‍വീസുകളെല്ലാം റദ്ദാക്കി. ഐസ്‌ലന്റിലെ അഗ്നിപര്‍വ്വത സ്‌ഫോടനവുമായി ബന്ധപ്പെട്ട് അടച്ചുപൂട്ടിയ ബ്രിട്ടനിലേയും, യൂറോപ്പിലേയും, എയര്‍പോര്‍ട്ടുകള്‍ ഇന്നത്തോടെ സാധാരണ നില കൈവരിച്ചേക്കും. ഇരുപതിനായിരത്തിനും മുപ്പതിനായിരത്തിനുമിടക്ക് അടി ഉയരത്തില്‍ അഗ്നിപര്‍വതത്തില്‍നിന്നുണ്ടായ പുക വ്യാപിച്ചിരിക്കുന്നതിനാലാണിതെന്ന് മെറ്റ് ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതുമൂലം മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിനാളുകളാണ് യൂറോപ്പിലെ വിവിധ എയര്‍പോര്‍ട്ടുകളിലും ഹോട്ടലുകളിലുമായി കുടുങ്ങിക്കിടക്കുന്നത്.
24 മണിക്കൂറിലധികം തടസം നേരിട്ടതിനാല്‍ വിമാനസര്‍വീസുകള്‍ നേരേയാവാന്‍ ഒരാഴ്‌ചയെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്. ഈസ്റ്റര്‍ അവധി കഴിഞ്ഞ് കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെട്ട യാത്രക്കാരെല്ലാം മുംബൈ, ദുബായ്, ഖത്തര്‍ തുടങ്ങിയ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. എയര്‍ലൈനുകള്‍ ഹോട്ടല്‍ സൗകര്യവും മറ്റും നല്‍കുന്നുണ്‌ടെങ്കിലും അത്യാവശ്യമായി ജോലിയില്‍ പ്രവേശിക്കേണ്‌ടവരേയും മറ്റും ഇത് ബാധിക്കും. എയര്‍പോര്‍ട്ടുകള്‍ തുറന്നുപ്രവര്‍ത്തിക്കുവാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തീരുമാനമെടുത്തതിനുശേഷം മാത്രമേ ടിക്കറ്റുകള്‍ റീ ബുക്ക് ചെയ്യുവാന്‍ കഴിയൂ.
No comments:
Post a Comment